RJ Suraj Back With a Bang
മലപ്പുറത്ത് ഫ്ലാഷ് മോബ് കളിച്ച മുസ്ലിം പെണ്‍കുട്ടികളെ അധിക്ഷേപിച്ചവരെ വിമർശിച്ചതിൻറെ പേരില്‍ ആർ ജെ സൂരജിന് നേരിടേണ്ടി വന്നത് ചില്ലറ വിവാദങ്ങളൊന്നുമല്ല. പെണ്‍കുട്ടികളെ മിടുക്കികള്‍ എന്ന് വിളിച്ചതിന് സൂരജിന് നേരെ ഒരു വിഭാഗം സംഘടിത ആക്രമണം അഴിച്ചുവിടുകയായിരുന്നു. അതിന് പിന്നാലെ ഐ ഹേറ്റ് സൂരജ് എന്ന രീതിയില്‍ ക്യാംപെയിൻ വരെ ഉണ്ടായിരുന്നു. . സൂരജിനെതിരായ ക്യാംപെയ്ന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തെ വരെ തേടിയെത്തിയപ്പോള്‍, അദ്ദേഹത്തിന് മാപ്പ് പറയേണ്ടതായും വന്നു. ഇതോടെ നട്ടെല്ല് വാഴപ്പിണ്ടിയായ കമ്മി എന്ന തരത്തില്‍ സംഘികള്‍ ആഘോഷം തുടങ്ങി. സുഡാപ്പികളാകട്ടെ മതത്തെ തൊട്ട് കളിച്ച സൂരജിനെക്കൊണ്ട് മാപ്പ് പറയിച്ചു എന്ന് അഹന്ത പറഞ്ഞു നടന്നു. എന്നാല്‍ സംഘികള്‍ക്കും സുഡാപ്പികള്‍ക്കും സന്തോഷിക്കാന്‍ വകുപ്പൊന്നുമില്ല. ആര്‍ജെ സൂരജ് പേടിച്ച് ഓടിയിട്ടില്ല. പറയാനുള്ളതെല്ലാം പറയുന്ന പുതിയ വീഡിയോ പുറത്ത് വന്നിട്ടുമുണ്ട്.വിവാദമായ വീഡിയോയില്‍ മതപ്രഭാഷണങ്ങളെ അനുകരിച്ചു എന്നതാണ് സൂരജിനെതിരെ മതഭ്രാന്തന്മാര്‍ അങ്കക്കലി പൂണ്ടതിന് പിന്നിലെ കാരണം.